Your Image Description Your Image Description

തരിയോട് ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. പരിപാടി തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു.

2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 6 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം 600 ലധികം തെരുവ് വിളക്കുകള്‍ സ്ഥാപിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി, പഞ്ചായത്ത് അംഗങ്ങള്‍, നാട്ടുക്കാര്‍ എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *