Your Image Description Your Image Description

ഴിഞ്ഞ വർഷം ഹിറ്റായി മാറിയ ചിത്രങ്ങളിൽ ഒന്നാണ് പ്രേമലു. നസ്ലെനും മമിത ബൈജുവും അഭിനയിച്ച ചിത്രം മലയാളത്തിന് പുറമെ ഇതര ഭാഷകളിലും വൻ ശ്രദ്ധനേടി. ബോക്സ് ഓഫീസിലും വൻ വിജയം സ്വന്തമാക്കിയ സിനിമയുടെ രണ്ടാം ഭാ​ഗം വരുന്നുവെന്ന് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയിരുന്നു.

ഇപ്പോഴിതാ പ്രേമലു 2 ഉടനില്ലെന്ന് പറയുകയാണ് നിർമാതാക്കളിൽ ഒരാളും നടനുമായ ദിലീഷ് പോത്തൻ. ഒപ്പം പ്രേമലുവിന്റെ ബജറ്റിനെ കുറിച്ചും പറയുന്നുണ്ട്.”പ്രേമലു മൂന്ന് കോടി ബജറ്റിലെടുത്ത സിനിമയല്ല. കണക്ക് തെറ്റാണ്. പത്ത് കോടി അടുത്ത് ചെലവ് വന്നിട്ടുള്ള സിനിമയാണ്. ഉറപ്പായും എട്ടിനും പത്തിനും ഇടയിൽ കോസ്റ്റ് വന്നിട്ടുണ്ട്. പ്രേമലു 2 എന്തായാലും ഉടനെ ഇല്ല. സാങ്കേതിക പ്രശ്നങ്ങളാണ് കാരണം”, എന്നായിരുന്നു ​ദിലീഷ് പോത്തൻ പറഞ്ഞത്.

പ്രേമലു സംവിധാനം ചെയ്തത് ഗിരീഷ് എഡി ആണ്. റീനു -സച്ചിന്‍ എന്നീ കഥാപാത്രങ്ങളുടെ പ്രണയം പറ‍ഞ്ഞ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളില്‍ വന്‍ ജനശ്രദ്ധനേടി. ഇവിടങ്ങളിലും ബോക്സ് ഓഫീസ് വേട്ട നടത്തിയിരുന്നു. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

Related Posts