Your Image Description Your Image Description

കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎൽഎയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘സ്മാർട്ട് കുറ്റ്യാടി’യുടെ ആഭിമുഖ്യത്തിൽ, എസ്എസ്എൽസി, പ്ലസ് ടു, വൊക്കേഷൻ ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള

അനുമോദന പരിപാടി ‘വിജയോത്സവം’
സംഘടിപ്പിച്ചു. വടകര ടൗൺ ഹാളിൽ നടന്ന ചടങ്ങ് മാധ്യമപ്രവർത്തകൻ എം വി നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആതുര സേവന രംഗത്തെ മികവിന് ഡോ. സച്ചിത്തിനെ ഉപഹാരം നൽകി ആദരിച്ചു. കുറ്റ്യാടി മണ്ഡലത്തിലെ 10 ഹൈസ്കൂളുകളിൽ നിന്നും 11 ഹയർ സെക്കൻഡറികളിൽനിന്നും ഒരു വൊക്കേഷണൽഹയർ സെക്കൻഡറിയിൽനിന്നും ഉന്നത വിജയം നേടിയ പ്രതിഭകളെയാണ് ആദരിച്ചത്.
കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷനായി.
സുവനീർ പ്രകാശനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം ലീനക്ക് നൽകി വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ നയീമ കുളമുള്ളതിൽ, അബ്ദുൽ ഹമീദ് നെല്ലിയോട്ടുമ്മൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ വി റീന, മണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ജയപ്രഭ, എഇഒമാരായ കെ പ്രേമചന്ദ്രൻ, സ്വപ്ന ജൂലിയറ്റ് തുടങ്ങിയവർ ഉപഹാര സമർപ്പണം നടത്തി. ദിവ്യ എസ് അയ്യർ ഓൺലൈനിൽ ആശംസ നേർന്നു. സ്വാഗതസംഘം കൺവീനർ പി കെ ദിവാകരൻ സ്വാഗതവും പി എം കുമാരൻ നന്ദിയും പറഞ്ഞു.

Related Posts