Your Image Description Your Image Description

ഒമാനിലെ മൊത്തം മൊബൈൽ സേവന വരിക്കാരുടെ എണ്ണം 80 ലക്ഷം കവിഞ്ഞതായി റിപ്പോർട്ട്‌. കഴിഞ്ഞ മേയിൽ ആകെ വരിക്കാരുടെ എണ്ണം 81,30,355 ആയി. 2024 മേയിലെ കണക്കിനെ അപേക്ഷിച്ച്‌ 15.2 ശതമാനം വർധനയെന്നും റിപ്പോർട്ടിലുണ്ട്‌. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ്‌ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്‌.

സജീവ പോസ്റ്റ്‌പെയ്ഡ് മൊബൈൽ വരിക്കാർ മെയ് അവസാനം 12,39,509 ആയി. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.6 ശതമാനമാണ്‌ വർധന. സജീവ പ്രീപെയ്ഡ് വരിക്കാർ ഇക്കാലയളവിൽ 3.1 ശതമാനം വർധിച്ച്‌ 53,35,847ആയി. ഇന്റർനെറ്റ് ഓഫ് തിങ്ക്‌സ് വരിക്കാർ 118.7 ശതമാനം വളർച്ച കൈവരിച്ച്‌ 15,54,999ൽ എത്തി.

Related Posts