Your Image Description Your Image Description

ബഹ്റൈനിൽ അ​ന​ധി​കൃ​ത​മാ​യി മ​ദ്യം വി​റ്റ നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. നി​യ​മ​വി​രു​ദ്ധ മ​ദ്യ​വി​ൽ​പ​ന ന​ട​ക്കു​ന്നെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​നാ​മ​യി​ൽ​വെ​ച്ച് ഏ​ഷ്യ​ക്കാ​രാ​യ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ മ​നു​ഷ്യ​ക്ക​ട​ത്ത് വി​രു​ദ്ധ, പൊ​തു​ധാ​ർ​മി​ക സം​ര​ക്ഷ​ണ ഡ​യ​റ​ക്ട​റേ​റ്റാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ന്ന​തി​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 17718888 എ​ന്ന ന​മ്പ​റി​ലോ 999 എ​ന്ന എ​മ​ർ​ജെ​ൻ​സി ന​മ്പ​റി​ലോ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റി​നെ അ​റി​യി​ക്കാ​ൻ പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related Posts