Your Image Description Your Image Description

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ ശക്തമായ മഴയിൽ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണു. തകർന്നു വീണത് കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്‍റെ മേൽക്കൂര. അവധി ദിനമായതിനാൽ ഒഴിവായത് വൻ അപകടം. 50 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകർന്നു വീണത്.

കെട്ടിടത്തിന് ഒരു വർഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗിക്കാത്ത കെട്ടിടത്തിന്‍റെ മേൽക്കൂരയാണ് തകർന്നു വീണതെന്ന് പ്രധാനാധ്യാപകൻ ബിജു പറഞ്ഞു. എന്നാൽ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ വച്ച് ക്ലാസെടുത്തിരുന്നുവെന്ന് വിദ്യാർഥികൾ. രാവിലെയാണ് അപകടം ഉണ്ടായെങ്കിലും ഉച്ചയോടെയാണ് ആളുകൾ അറിയുന്നത്

Related Posts