Your Image Description Your Image Description

തൃശ്ശൂർ: ദേശീയപാത കുട്ടനെല്ലൂരിൽ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ‌ ടിപ്പർ ലോറിയിടിച്ച് അപകടം. അപകടത്തിൽ ടിപ്പറിന്റെ ഡ്രൈവർ റിവിൻ വർഗീസി (28)ന് പരിക്കേറ്റു. ടിപ്പറിന്റെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ തൃശൂർ അഗ്നിരക്ഷാസേനയെത്തി ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനോടുവിലാണ് പുറത്തെടുത്തത്. ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ടയർ പഞ്ചറായതിനെ തുടർന്ന് നിർത്തിയിട്ട മിനി ലോറിക്ക് പിന്നിലാണ് ടിപ്പറിടിച്ചത്.

Related Posts