Your Image Description Your Image Description

കോട്ടയം ജനറൽ ആശുപത്രിയിൽ സൗന്ദര്യവർധക ചികിത്സയ്ക്ക് (കോസ്മെറ്റിക് പ്രൊസീജ്യർ) തുടക്കം. ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.ആർ. അനുപമ ഉദ്ഘാടനം ചെയ്തു.

സൗന്ദര്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചികിത്സാ രീതിയാണ് കോസ്മെറ്റിക് പ്രൊസീജ്യർ. ഇതിന്റെ ഭാഗമായി മൈക്രോഡെർമ അബ്രേഷൻ, കെമിക്കൽ പീൽ, ലേസർ ട്രീറ്റ്‌മെന്റ് പി.ആർ.പി. തുടങ്ങിയ ചികിത്സകൾ ഡെർമറ്റോളജി വിഭാഗം ഡോക്ടർമാരായ ഡോ. ബ്രീസ് തോമസ്, ഡോ. ജി. സജനി എന്നിവരുടെ നേതൃത്വത്തിൽ നടത്തും. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ. സുഷമ, , ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം. ശാന്തി, ആർ.എം.ഒ. ഡോ. വി.എസ്. ശശിലേഖ. എച്ച്.എം.സി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related Posts