Your Image Description Your Image Description

കേരള സർവകലാശാല തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരംകുളം ഗവ. കെ. എൻ. എം. ആർട്‌സ് & സയൻസ് കോളേജിൽ നടത്തുന്ന ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആൻഡ് പബ്ലിക്ക് സ്പീക്കിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പ്രായ പരിധി ഇല്ല. അപേക്ഷ ഫോം ഗവ. കെ. എൻ. എം. ആർട്‌സ് & സയൻസ് കോളേജ് ഓഫീസിൽ നിന്നും ലഭിക്കും. അവസാന തീയതി ജൂലായ് 30. ഫോൺ: 9947115190.

Related Posts