Your Image Description Your Image Description

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന മാലിന്യ സംസ്കരണം സുഗമമായി നടപ്പാക്കുന്നതിന് ഉപയോഗിച്ചുവരുന്ന സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷന്റെ പുതിയ പതിപ്പായ ഹരിത മിത്രം 2.0 പരിചയപ്പെടുത്തുന്നതിനുള്ള ജില്ലാതല ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ ശുചിത്വമിഷനും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പ പരിശീലനത്തിന് ശുചിത്വമിഷൻ അസിസ്റ്റൻ്റ് കോ ഓർഡിനേറ്റർ മുഹമ്മദ് കുഞ്ഞ് ആശാൻ നേതൃത്വം നൽകി. ആപ്പിന്റെ സാങ്കേതിക വിശദീകരണവുമായി ബന്ധപ്പെട്ട ക്ലാസുകൾക്ക് ഇൻഫർമേഷൻ കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ യൂ യൂ നജീബ് നേതൃത്വം നൽകി. എൽഎസ്ജിഡി വേസ്റ്റ് മാനേജ്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ സി കെ ഷിബു, എസ് സുജാത, കവിത, ശുചിത്വമിഷൻ പ്രതിനിധികൾ, അസിസ്റ്റന്റ് സെക്രട്ടറിമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

Related Posts