Your Image Description Your Image Description

മദ്രസകളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് നൽകുന്ന ഓണറേറിയം നിർത്തലാക്കാൻ തീരുമാനിച്ച് യോഗി സർക്കാർ . തീരുമാനം 21,000 മദ്രസ അദ്ധ്യാപകരെ പ്രതികൂലമായി ബാധിക്കും.

1993-94 വർഷത്തിൽ കേന്ദ്ര സർക്കാർ ആരംഭിച്ച ‘മദ്രസ മോഡേണൈസേഷൻ സ്കീം’ പ്രകാരമാണ് ഈ അദ്ധ്യാപകരെ മദ്രസകളിൽ നിയമിച്ചത്. മദ്രസകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് 6000 രൂപയും ബിരുദാനന്തര ബിരുദധാരികൾക്ക് 12,000 രൂപയും നൽകി. കേന്ദ്രസർക്കാരാണ് ഈ ഓണറേറിയം നൽകിയത്. 2016ൽ ഉത്തർപ്രദേശിലെ അഖിലേഷ് സർക്കാർ ഇതിൽ മാറ്റം വരുത്തുകയും മദ്രസകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ ഓണറേറിയം വർധിപ്പിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *