Your Image Description Your Image Description

നിയമത്താല്‍ നിയന്ത്രിക്കപ്പെടുന്ന സ്ഥാപനമാണെന്ന കാരണത്താല്‍ ന്യൂനപക്ഷപദവി ഇല്ലാതാവില്ലെന്ന് സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചു. അലിഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച കേസ് പരിഗണിക്കുന്ന ഏഴംഗ ഭരണഘടനാബെഞ്ചിന്റേതാണ് നിരീക്ഷണം. ന്യൂനപക്ഷപദവിക്ക്, പൂര്‍ണമായും ആ വിഭാഗത്തില്‍പ്പെട്ടവരാല്‍ ഭരിക്കപ്പെടുന്ന സ്ഥാപനമാവണമെന്ന് ഭരണഘടനയുടെ 30-ാം അനുച്ഛേദത്തില്‍ പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേസില്‍ ബുധനാഴ്ചയും വാദം തുടരും.

ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്താനും അവകാശംനല്‍കുന്നതാണ് ഭരണഘടനയുടെ 30-ാം അനുച്ഛേദം. പൂര്‍ണമായും ന്യൂനപക്ഷ വിഭാഗങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന സ്ഥാപനമായിരിക്കണമെന്ന് ഭരണഘടന പറയുന്നില്ല. മതപരമായ കോഴ്‌സുകള്‍മാത്രം പഠിപ്പിക്കുന്നതാവരുത്. എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും പ്രവേശനമുണ്ടായിരിക്കുകയും വേണമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *