Your Image Description Your Image Description

സമ്പൂർണ്ണ മാലിന്യമുക്ത പദവി കൈവരിച്ച് കോഴിക്കോട് ജില്ലയിലെ അഴിയൂർ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മറാണ് പ്രഖ്യാപനം നടത്തിയത്. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നുവെന്നും വീടുകൾ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള അജൈവ മാലിന്യങ്ങൾ യൂസർ ഫീ നൽകി ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നുവെന്നും ഉറപ്പുവരുത്തി. പൊതു ഇടങ്ങളിലെയും ജലസ്രോതസ്സുകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.

18 വാർഡുകളിലും ഇത് സംബന്ധിച്ച റിപ്പോർട്ട് ഗ്രാമസഭകളിൽ അവതരിപ്പിച്ച് വാർഡ് പ്രഖ്യാപനങ്ങളും പൂർത്തിയാക്കി. ഗ്രാമസഭ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ സോഷ്യൽ ഓഡിറ്റ് ടീം പരിശോധിച്ച് അംഗീകാരം നേടിയ ശേഷമാണ് സമ്പൂർണ്ണ മാലിന്യമുക്ത പ്രഖ്യാപനം നടത്തിയത്. ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *