Your Image Description Your Image Description

തിരുവനന്തപുരം:    നിക്ഷേപസമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സഹകരണവകുപ്പ് മന്ത്രി വി. എൻ വാസവൻ ഇന്ന് നിർവ്വഹിക്കും. രാവിലെ 11 ന് ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആന്റണി രാജു എം എൽ എ അദ്ധ്യക്ഷനായിരിക്കും.

          പി എ സി എസ് അസോസിയേഷൻ പ്രസിഡന്റ് വി. ജോയി എം.എൽ.എസംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർകേരളബാങ്ക് പ്രസിഡന്റ് ഗോപീകോട്ടമുറിക്കൽസഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ എ എസ്സഹകരണ സംഘം രജിസ്ട്രാർ ടി വി സുഭാഷ് ഐ എ എസ്ആഡിറ്റ് ഡയറക്ടർ ഷെറിൻ എം. എസ്തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ രാഖി രവികുമാർ തുടങ്ങിയവർ സംസാരിക്കും.

          സഹകരണനിക്ഷേപം നവകേരള നിർമ്മിതിക്കായി എന്ന മുദ്രാവാക്യവുമായി നടത്തുന്ന 44-ാമത് നിക്ഷേപ സമാഹരണത്തിൽ ലക്ഷ്യമിടുന്നത് 9,000 കോടി രൂപയാണ്. സഹകരണവായ്പമേഖലയിലെ നിക്ഷേപം വർധിപ്പിക്കുക യുവജനങ്ങളെ സഹകരണ ബാങ്കുകളിൽ അംഗങ്ങളാക്കുകഒരു വീട്ടിൽ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്നിവ ഈ കാമ്പയിനിന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 10 വരെയാണ് നിക്ഷേപ സമാഹരണം നിശ്ചയിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ 7250 കോടികേരള ബാങ്ക് വഴി 1,750 കോടിസംസ്ഥാന സഹകരണ കാർഷികവികസന ബാങ്കിലൂടെ 150 കോടിയാണ് എന്നിങ്ങനെയാണ് ലക്ഷ്യമിടുന്നത്.

നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്സേവിങ്സ് അക്കൗണ്ട് എന്നീ വിഭാഗത്തിലായിരിക്കണമെന്നതിന് സഹകരണ വകുപ്പ് നിർദേശ നൽകിയിട്ടുണ്ട്. ഓരോ ജില്ലയും സമാഹരിക്കേണ്ട നിക്ഷേപലക്ഷ്യവും നിശ്ചയിച്ചിട്ടുണ്ട്. നിക്ഷേപങ്ങൾക്ക് സഹകരണ രജിസ്ട്രാർ പുറപ്പെടുവിച്ച സർക്കുലർ പ്രകാരമുള്ള പരമാവധി പലിശ നൽകും.

Leave a Reply

Your email address will not be published. Required fields are marked *