Your Image Description Your Image Description

സ്ത്രീയെ ക്രൂരമായി ആക്രമിച്ചതിന് ടൂറിസ്റ്റ് ഹോം ഉടമയെയും ജീവനക്കാരനെയും നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ബെൻ ടൂറിസ്റ്റ് ഹോം ഉടമ ബെൻ ജോയ് (38), ജീവനക്കാരൻ തൊടുപുഴ സ്വദേശി ഷൈജു (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

24 കാരിയായ യുവതിയും എട്ട് സുഹൃത്തുക്കളും ചേർന്ന് രണ്ട് മുറി എടുത്തു. ഞായറാഴ്ച രാത്രി പത്തരയോടെ അവർ ഒരു മുറിയിൽ ഒത്തുകൂടി. മദ്യപിച്ച് സുഹൃത്തുക്കൾ ബഹളം വെച്ചതോടെ ടൂറിസ്റ്റ് ഹോം ഉടമ എത്തി മുറി ഒഴിയാൻ ആവശ്യപ്പെട്ടു. മുറി വാടകയായി നൽകിയ പണം ഉടമ തിരികെ നൽകിയാൽ മാത്രമേ മുറി ഒഴിയൂ എന്ന് യുവതി പറഞ്ഞതോടെ വാക്ക് തർക്കമായി. ഇതേത്തുടർന്നാണ് പ്രതികൾ യുവതിയെ മർദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *