Your Image Description Your Image Description

തിരുവനന്തപുരം: തല്ലാൻ തുടങ്ങിയാൽ അങ്ങോട്ടുo ഇങ്ങോട്ടും സഹിക്കേണ്ടി വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വെഞ്ഞാറമ്മൂട്ടിൽ പൊലീസ് സ്റ്റേഷനിൽ കയറി സിപിഐഎം പ്രവർത്തകർ കോൺഗ്രസുകാരെ തല്ലിയ വിഷയത്തിലായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം. തല്ലാൻ തീരുമാനിച്ചു എന്ന് പറഞ്ഞാൽ പിന്നെ സഹിക്കേണ്ടി വരും. ഇപ്പോൾ നടക്കുന്നത് അടിയും തടയും. എവിടെ വരെയാണ് ഉദ്ദേശിക്കുന്നതെന്ന് സതീശൻ പറയണമെന്നും അദ്ദേഹം പ്രതികരിച്ചു. മാത്യു കുഴൽനാടനെ പൊലീസ് മർദ്ദിച്ചതിനെയും എം വി ഗോവിന്ദൻ ന്യായീകരിച്ചു. എംഎൽഎ ആയിരുന്നപ്പോൾ തൻ്റെ കൈയ്യും അടിച്ചു പൊട്ടിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

യുഡിഎഫും ബിജെപിയും സർക്കാരിനെതിരെ സ്വീകരിക്കുന്നത് വിറളി പിടിച്ച സമീപനമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. ചില മാധ്യമങ്ങളുടെ സഹായവും ഇതിനുണ്ട്. മാധ്യമങ്ങളിലൂടെ നടന്നു കൊണ്ടിരുന്ന ആക്രമണം തെരുവിൽ എത്തിച്ചിരിക്കുന്നുവെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അക്രമിക്കുന്നത് നാടിന് എതിരായ ആക്രമണമാണ്. ജനാധിപത്യ വിശ്വാസികൾ ഇതിനെതിരെ പ്രതികരിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. നവകേരള സദസിലെ ജനപങ്കാളിത്തത്തെ ഇതൊന്നും ബാധിക്കില്ല. ഈ കോപ്രായങ്ങൾ കൊണ്ട് നവകേരള സദസിനെ പ്രതിരോധിക്കാനാകില്ല. വ്യാജ ഐഡി വിവാദം ഇതിലൂടെ മറയ്ക്കാനാണ് യൂത്ത് കോൺഗ്രസ് ശ്രമമെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *