Your Image Description Your Image Description

ന്യൂഡൽഹി: ഗു­​ജ­​റാ­​ത്ത് സ​ര്‍­​ക്കാ­​രി­​ന് ക­​ന​ത്ത തി­​രി­​ച്ച​ടി.  ബി​ല്‍­​ക്കി­​സ് ബാ­​നു കൂ­​ട്ട­​ബ­​ലാ​ത്സം­​ഗ കേ­​സി­​ലെ 11 പ്ര­​തി­​ക​ള്‍­​ക്ക് ശി­​ക്ഷാ ഇ​ള­​വ് ന​ല്‍​കി­​യ സ​ര്‍­​ക്കാ​ര്‍ ന­​ട​പ​ടി സു­​പ്രീം­​കോ​ട­​തി റ­​ദ്ദാ­​ക്കി.

ജ​സ്റ്റീ​സു​മാ​രാ​യ ബി.​വി. നാ​ഗ​ര​ത്‌​ന, ഉ​ജ്ജ്വ​ല്‍ ഭു​യാ​ന്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്. കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട 11 പേ​രെ ശി­​ക്ഷാ ഇ​ള­​വ് ന​ല്‍​കി മോ​ചി​പ്പി​ച്ച ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ ചോ​ദ്യം​ചെ​യ്തു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.

ഗു­​ജ­​റാ­​ത്ത് സ​ര്‍­​ക്കാ­​രി­​ന് പ്ര­​തി​ക­​ളെ വി­​ട്ട­​യ­​യ്­​ക്കാ​ന്‍ അ­​വ­​കാ­​ശ­​മി­​ല്ലെ­​ന്ന് കോ​ട­​തി നി­​രീ­​ക്ഷി​ച്ചു. കു­​റ്റ­​കൃ​ത്യം ന­​ട­​ന്ന സ്ഥ­​ല­​ത്തേ­​ക്കാ​ള്‍ കേ­​സി­​ന്‍റെ വി​ചാ­​ര­​ണ ന­​ട­​ന്ന സ്ഥ­​ല­​ത്തി­​നാ­​ണ് പ്രാ­​ധാ­​ന്യം. വി​ചാ​ര­​ണ ന­​ട­​ന്ന സം­​സ്ഥാ­​ന​മാ­​യ മ­​ഹാ­​രാ­​ഷ്ട്ര­​യി­​ലെ സ​ര്‍­​ക്കാ­​രി­​നാ­​ണ് ഇ­​ക്കാ­​ര്യ­​ത്തി​ല്‍ തീ­​രു­​മാ­​ന­​മെ­​ടു­​ക്കാ­​നു­​ള്ള അ­​വ­​കാ­​ശ­​മെ­​ന്ന് കോ​ട­​തി വ്യ­​ക്ത­​മാ​ക്കി.

വി­​ചാ­​ര­​ണ ന­​ട­​ന്ന സ്ഥ​ല­​ത്തെ സ​ര്‍­​ക്കാ­​രി­​നാ­​ണ് പ്ര­​തി­​ക​ള്‍­​ക്ക് ശി­​ക്ഷാ ഇ​ള­​വ് ന​ല്‍­​കാ​ന്‍ അ­​വ­​കാ­​ശ­​മെ­​ന്ന് നേ​ര­​ത്തേ സു­​പ്രീം­​കോ​ട­​തി വി­​ധി­​യു­​ണ്ടെ​ന്നും കോ​ട­​തി ചൂ­​ണ്ടി­​ക്കാ­​ട്ടി. ഇരയാ­​യ സ്­​ത്രീ­​യു­​ടെ അ­​വ­​കാ­​ശ​വും നീ­​തി​യും ന­​ട­​പ്പാ­​ക്ക­​ണ­​മെ​ന്നും കോ​ട­​തി പ­​റ​ഞ്ഞു.

2022 ഓ­​ഗ­​സ്­​റ്റ് 15നാ­​ണ് കേ​സി​ലെ 11 പ്ര​തി​ക​ളെ ഗു­​ജ­​റാ­​ത്ത് സ​ര്‍­​ക്കാ​ര്‍ മോ­​ചി­​പ്പി­​ച്ച​ത്. ഇ​ത് ചോ​ദ്യം​ചെ​യ്തുകൊണ്ട് ബി​ല്‍​ക്കി​സ് ബാ​നു, സി​പി​എം നേ​താ​വ് സു​ഭാ​ഷി​ണി അ​ലി, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് മു​ൻ എം​പി മ​ഹു​വ മൊ​യ്ത്ര തു​ട​ങ്ങി​യ​വ​ർ സ​മ​ർ​പ്പി​ച്ച വി​വി​ധ ഹ​ര്‍​ജി​ക​ളി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ സു​പ്ര​ധാ​ന വി​ധി.

Leave a Reply

Your email address will not be published. Required fields are marked *