Your Image Description Your Image Description

ഐപിഎൽ ഡൽഹി ക്യാപിറ്റൽസ് മെന്ററായി ഇം​ഗ്ലണ്ട് മുൻ ഇതിഹാസം കെവിൻ പീറ്റേഴ്സണെ നിയമിച്ചു. ഡൽഹി ക്യാപിറ്റൽസ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ മുൻ താരം ഹേമാങ് ബദാനിയാണ് ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യപരിശീലകൻ.

അതേസമയം കഴിഞ്ഞ ഐപിഎൽ സീസണിൽ ഓസ്ട്രേലിയൻ മുൻ നായകൻ റിക്കി പോണ്ടിങ് ആയിരുന്നു ഡൽഹിയുടെ പരിശീലകൻ. എന്നാൽ ഡൽഹിയെ പ്ലേ ഓഫിലെത്തിക്കുന്നതിൽ പരാജയപ്പെട്ടതോടെ പോണ്ടിങ്ങിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു.

ഐപിഎൽ രണ്ട് സീസണുകളിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമായിരുന്നു കെവിൻ പീറ്റേഴ്സൺ. 2012ലും 2014ലുമാണ് താരം ഡൽഹിക്കായി കളിച്ചത്. 19 മത്സരങ്ങളിൽ നിന്നായി 599 റൺസാണ് ഡൽഹിക്കായി പീറ്റേഴ്സൺ അടിച്ചുകൂട്ടിയത്. റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനായും റൈസിങ് പൂനെ സൂപ്പർ ജയന്റ്സിനായും പീറ്റേഴ്സൺ കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *