Your Image Description Your Image Description

കൊ​ച്ചി: കേ​ര​ള ക​ട​ലി​ൽ മ​ണ​ൽ ഖ​ന​നം ന​ട​ത്താ​നു​ള്ള കേ​ന്ദ്ര​സർക്കാരി​ന്റെ നടപടിയിൽ പ്ര​തി​ഷേ​ധി​ച്ച്​ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നടത്തുന്ന തീ​ര​ദേ​ശ ഹ​ർ​ത്താ​ലും പ​ണി​മു​ട​ക്കും ആ​രം​ഭി​ച്ചു. പ​രി​സ്ഥി​തി പ്ര​ത്യാ​ഘാ​ത പ​ഠ​ന​മോ പ​ബ്ലി​ക് ഹി​യ​റി​ങ്ങോ ന​ട​ത്താ​തെയാണ് കടൽമണൽ ഖനനം ചെയ്യാനുള്ള കേന്ദ്ര നീക്കം. ഇന്നല (ബു​ധ​നാ​ഴ്ച) രാ​ത്രി 12ന് ​ആ​രം​ഭി​ച്ച സ​മ​രം വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി വ​രെ തു​ട​രും.

പ​ണി​മു​ട​ക്കി​ൽ​ മ​ത്സ്യ​മേ​ഖ​ല ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യി സ്തം​ഭി​ക്കും. ഫി​ഷ​റീ​സ് ഹാ​ർ​ബ​റു​ക​ളും ലാ​ൻ​ഡി​ങ്​ സെ​ന്‍റ​റു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കും. വ​ഞ്ചി​ക​ളും ബോ​ട്ടു​ക​ളും ക​ട​ലി​ലി​റ​ങ്ങി​ല്ല. മ​ത്സ്യം ക​യ​റ്റു​ന്ന വാ​ഹ​ന​ങ്ങ​ളും ഓ​ടി​ല്ല. പ​ണി​മു​ട​ക്കി​ന് മു​ന്നോ​ടി​യാ​യി ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് തീ​ര​ദേ​ശ​ത്തു​ട​നീ​ളം പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ സം​സ്ഥാ​ന​ത്തെ 125ഓ​ളം മ​ത്സ്യ​ബ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ സം​യു​ക്ത പ്ര​ക​ട​ന​ങ്ങ​ളും പൊ​തു​യോ​ഗ​ങ്ങ​ളും ന​ട​ക്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പു​റ​മെ, ബോ​ട്ടു​ട​മ- വ്യാ​പാ​രി സം​ഘ​ട​ന​ക​ളും ഐ​സ് പ്ലാ​ന്‍റു​ക​ളും പ​ണി​മു​ട​ക്കു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

മാ​ർ​ച്ച് 12ന് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​ല​മെ​ന്‍റ്​ മാ​ർ​ച്ചും ന​ട​ക്കും. ഖ​ന​ന നീ​ക്ക​വു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ ക​ട​ലി​ലും ക​ര​യി​ലും സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന്​​ കേ​ര​ള ഫി​ഷ​റീ​സ് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​സ്ഥാ​ന ക​ൺ​വീ​ന​ർ ചാ​ൾ​സ് ജോ​ർ​ജ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *