Your Image Description Your Image Description

മലപ്പുറം : മലപ്പുറം ജില്ലയിൽ എസ് എസ് എൽ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ‘ഹെൽപ്പ് ലൈൻ 2025’ പ്രവർത്തനമാരംഭിച്ചു. ഇതിന്റെ സഹായത്തോടെ പരീക്ഷാ ദിവസങ്ങളിൽ പത്താംതരത്തിലെ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് സംശയങ്ങൾ ചോദിക്കാം.

ഒരോ വിഷയത്തിനും മറുപടി നൽകാൻ പരിചയ സമ്പന്നരായ ആർ പി മാർ അടങ്ങുന്ന വലിയ പൂൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും രക്ഷിതാകൾക്കുമായി നൽക ലിസറ്റിൽ നിന്ന് അദ്ധ്യാപകന് നേരെയുള്ള നമ്പറിൽ ക്ലിക്ക് ചെയ്താൽ നേരിട്ട് അവരുടെ ചാറ്റിലേക്ക് പോകുകയും, സംശയ നിവാരണം നടത്തുകയും ചെയ്യാവുന്ന സംവിധാനമാണ് ഏർപ്പെടുത്തിയത്. ഇവ https://malappuramperumaedu.weebly.com/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. രണ്ട് വർഷം മുമ് ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച വെബ്സൈറ്റിൽ വിദ്യാർത്ഥികൾക്കുള്ള പഠന സഹായികൾ, മോഡൽ ചോദ്യങ്ങൾ എന്നിവ ലഭ്യമാണ്.

കുട്ടികൾക്കും രക്ഷിതാക്കൾക്കും പരീക്ഷ കാലത്തെ മാനസിക സംഘർഷം ലഘൂകരിക്കാനും ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുന്നതിനുള്ള തയ്യാറെടുപ്പിനുമായി ജില്ലാ മാനസിക ആരോഗ്യ പ്രോജക്റ്റിലെ കൗൺസിലർമാരുടെ സേവനവും പെരുമ സൈറ്റിൽ ലഭ്യമാണെന്ന് മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *