Your Image Description Your Image Description

കൊ​ച്ചി: പാ​ത​യോ​ര​ത്ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പു​റ​മ്പോ​ക്കു​ക​ളി​ലും അ​നു​മ​തി​യി​ല്ലാ​തെ സ്ഥി​ര​മാ​യോ താ​ല്‍​ക്കാ​ലി​ക​മാ​യോ കൊ​ടി​മ​ര​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് വി​ല​ക്കി ഹൈ​ക്കോ​ട​തി.നി​ല​വി​ല്‍ അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പി​ച്ചി​ട്ടു​ള്ള എ​ല്ലാ കൊ​ടി​മ​ര​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള സ​ര്‍​ക്കാ​ര്‍ ന​യ​ത്തി​ന്, ആ​റ് മാ​സ​ത്തി​ന​കം രൂ​പം ന​ല്‍​ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ഉ​ത്ത​ര​വി​ട്ടു.

കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കണം. തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഒരുമാസത്തിനകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *