Your Image Description Your Image Description

പത്തനംതിട്ട : വികസനത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച് പഞ്ചായത്തുകള്‍ മാതൃകയാകണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണത്തിന്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നിര്‍മ്മിച്ച ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കാല്‍ നൂറ്റാണ്ടിന് മുന്‍പ് വികസനത്തില്‍ പിന്നിലായിരുന്നു ഗ്രാമങ്ങള്‍. ജനകീയ ആസൂത്രണം നിലവില്‍വന്നതോടെ അധികാരവികേന്ദ്രീകരണം സാധ്യമായി. വാര്‍ഡ്-ഗ്രാമസഭകളില്‍ തീരുമാനമെടുത്ത് വികസന പദ്ധതികള്‍ നടപ്പാക്കാനായി. പദ്ധതിആസൂത്രണത്തില്‍ ജനപങ്കാളിത്തം വര്‍ദ്ധിച്ചു. അടിസ്ഥാനസൗകര്യവികസനത്തിനോടൊപ്പം ജനങ്ങളുടെ ഐക്യം, ശാസ്ത്രബോധം, യുക്തിബോധം, മതേതരത്വനിലപാട് തുടങ്ങിയവ കൂടിച്ചേരുമ്പോഴാണ് യഥാര്‍ത്ഥ വികസനം ഉണ്ടാകുന്നത് എന്ന് തിരിച്ചറിയാനാകണം. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് നടത്തിയ വികസന- ക്ഷേമപ്രവര്‍ത്തന മികവിന്റെ അംഗീകാരമായാണ് സ്വരാജ് ട്രോഫിയില്‍ രണ്ടാം സ്ഥാനം നേടാനായത് എന്ന് മന്ത്രി പറഞ്ഞു.
രാഷ്ട്രപതിയുടെ ജീവന്‍രക്ഷാപതക് ലഭിച്ച ദിയാ ഫാത്തിമയെ മന്ത്രി അനുമോദിച്ചു.
വികസന പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും ഒരുപോലെ പങ്കാളികളാകണമെന്ന് അധ്യക്ഷനായ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ്, വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ വി. പി. വിദ്യാധരപ്പണിക്കര്‍, എന്‍. കെ. ശ്രീകുമാര്‍, പ്രിയ ജ്യോതികുമാര്‍, വാര്‍ഡ് അംഗങ്ങളായ എ. കെ. സുരേഷ്, ബി. ശരത് കുമാര്‍, സി. എസ്. ശ്രീകല, അംബിക ദേവരാജന്‍, ബി. പ്രസാദ് കുമാര്‍, വി. പി. ജയദേവി, കെ. ആര്‍. രഞ്ജിത്ത്, ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *