Your Image Description Your Image Description

പിഎഫ് അക്കൗണ്ടില്‍ എത്ര ബാലന്‍സ് ഉണ്ടെന്ന് എങ്ങനെ അറിയും? പിഎഫ് ബാലന്‍സ് ഓണ്‍ലൈനിലും ഓഫ്ലൈനിലും പരിശോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിലവിലുണ്ട്. ഒരു മിസ്സ്ഡ് കോള്‍ ഉണ്ടെങ്കില്‍ ബാലസ് പരിശോധിക്കാനുള്ള വഴിയുണ്ട്. എങ്ങനെ ബാലന്‍സ് പരിശോധിക്കാം എന്നറിയാം.

മിസ്ഡ് കോള്‍

യുഎഎന്‍ (യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍) പോര്‍ട്ടലില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുകയും ആക്റ്റിവേറ്റ് ചെയ്യുകയും ഒപ്പം യുഎഎന്‍-നായി കെവൈസി പൂര്‍ത്തിയാക്കിയിട്ടുമുണ്ടെങ്കില്‍, ഒരു മിസ്ഡ് കോള്‍ നല്‍കി ഇപിഎഫ് ബാലന്‍സ് പരിശോധിക്കാം. യുഎഎന്‍-ല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 011-22901406 എന്ന് ഡയല്‍ ചെയ്യുക. ബാലന്‍സ് വിവരങ്ങള്‍ അറിയാം.

എസ്എംഎസ്

എസ്എംഎസ് അയച്ചുകൊണ്ടും നിങ്ങളുടെ പിഎഫ് ബാലന്‍സ് പരിശോധിക്കാം. EPFOHO UAN ENG എന്ന സന്ദേശം അയയ്ക്കുക, അതില്‍ യുഎഎന്‍ നിങ്ങളുടെ സ്വകാര്യ യുഎഎന്‍ ആണ്, ENG Fന്നത് നിങ്ങള്‍ക്ക് ആവശ്യമുള്ള ഭാഷയുടെ ആദ്യത്തെ മൂന്ന് പ്രതീകങ്ങളാണ്. 7738299899 എന്ന നമ്പറിലേക്ക് ഈ സന്ദേശം അയയ്ക്കുക, നിങ്ങളുടെ പിഎഫ് ബാലന്‍സ് വിശദാംശങ്ങള്‍ അടങ്ങിയ സന്ദേശം നിങ്ങള്‍ക്ക് ലഭിക്കും.

ഇപിഎഫ്ഒ ഓണ്‍ലൈന്‍ പോര്‍ട്ടല്‍

ഇപിഎഫ്ഒ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേനയും ബാലന്‍സ് ചെക്ക് ചെയ്യാം. ഇതിനായി ഇപിഎഫ്ഒ വെബ്സൈറ്റ് സന്ദര്‍ശിച്ച് ‘ഞങ്ങളുടെ സേവനങ്ങള്‍’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത്, ഫോര്‍ എംപ്ലോയീസ് എന്നതില്‍ നിന്നും’ ‘സര്‍വീസസ് ക്ലിക്ക് ചെയ്ത് ‘മെമ്പര്‍ പാസ്ബുക്ക്’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ പാസ്ബുക്ക് കാണുന്നതിന്, നിങ്ങളുടെ യുഎഎന്‍, പാസ്വേഡ് എന്നിവ നല്‍കുക. ഈ സേവനങ്ങള്‍ ലഭ്യമാകുന്നതിനായി തൊഴില്‍ ദാതാവ് നിങ്ങളുടെ യുഎഎന്‍ പരിശോധിച്ചുറപ്പിക്കുകയും ആക്ടിവേറ്റ് ചെയ്യുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *