Your Image Description Your Image Description

കോട്ടയം : ക്രിസ്‌മസ് അവധി തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. എന്നാൽ, കുട്ടികളുമായി കോട്ടയം നഗരസഭാ പാർക്കിലേക്ക് പോകാമെന്ന് കരുതിയാൽ അബദ്ധമാകും. കുറച്ചധികം സമയം അവിടെ ചെലവഴിച്ചാൽ ചിലപ്പോൾ ആശുപത്രിയിലേക്കാകും അടുത്ത യാത്ര. പകർച്ചവ്യാധികൾ പടരുന്ന സമയത്തും അത്രയും വൃത്തിഹീനമാണ് പാർക്ക്.

പാർക്കിലെ കുളത്തിലെ വെള്ളം കറുത്ത് മലിനമാണ്. അതിലെ കൊതുകിന്റെ ശല്യം സഹിക്കാനാകാതെ കുട്ടികളും രക്ഷിതാക്കളും പെട്ടെന്ന് സ്ഥലംവിടുന്നു. ‌നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന മുനിസിപ്പൽ‍ പാർക്കിന്റെ ദുരവസ്ഥയാണിത്.

കോട്ടയം നഗരത്തിൽ വളരെക്കുറച്ച് പാർക്കുകളേയുള്ളൂ. പല പാർക്കുകളും വലിയ തുക ഈടാക്കുമ്പോൾ സാധാരണക്കാർക്ക് ആശ്വാസമാണ് ഈ നഗരസഭാ പാർക്ക്. കുട്ടികൾക്ക് കേവലം 12 രൂപ നിരക്കിൽ ഈ പാർക്കിൽ പ്രവേശിക്കാം. മാസങ്ങൾ അടഞ്ഞുകിടന്ന ശേഷം കോടികൾ ചെലവഴിച്ച് നവീകരിച്ച പാർക്കാണ് ഇപ്പോൾ കാടുകയറി വീണ്ടും ശോച്യാവസ്ഥയിലായത്. കല്ലുപാകിയ നടവഴിക്ക് ചുറ്റും കാടുകയറിക്കിടക്കുകയാണ്.

ഇരിപ്പിടങ്ങളിൽ ഇരുന്നാൽ പിന്നിൽനിന്നും ഇഴജന്തുക്കളുടെ ആക്രമണംപോലും ഭയക്കണം. ഊഞ്ഞാൽ ഉൾപ്പെടെയുള്ള റൈഡുകളും പായൽപിടിച്ച് മോശം അവസ്ഥയിലാണ്. കുട്ടികൾക്കുപുറമേ യുവാക്കൾക്കും സമയം ചെലവഴിക്കാൻ ഒരിടം എന്ന നിലയിലാണ് പാർക്ക് നവീകരിച്ചത്. എന്നാൽ, അവധി ദിവസങ്ങൾ എത്താറായിട്ടും പാർക്കിന്റെ ദുരവസ്ഥയിൽ മാറ്റമില്ല

Leave a Reply

Your email address will not be published. Required fields are marked *