Your Image Description Your Image Description

മൈലപ്രയിൽ വ്യാപാരിയായിരുന്ന ജോർജ് ഉണ്ണൂണ്ണിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ പിടിയിൽ. തമിഴ്നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്മണ്യൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെ തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കൊലപാതകം നടത്തിയത് മൂന്ന് പേരാണ്. ഇതിൽ രണ്ട് പേരെയാണ് പിടികൂടിയത്.

കേസിലെ മൂന്നാം പ്രതി പത്തനംതിട്ട സ്വദേശി ആയി ഓട്ടോ ഡ്രൈവറാണെന്നാണ് സൂചന. പിടികൂടിയ രണ്ട് പ്രതികളെയും പത്തനംതിട്ടയിൽ എത്തിച്ചു. മോഷണശ്രമത്തിനിടെയാണ് ജോർജ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജോര്ജ് ധരിച്ചിരുന്ന സ്വര്ണ ചെയിനും കടയിൽ സൂക്ഷിച്ചിരുന്ന പണവും ഇയാളുടെ നഷ്ടപ്പെട്ട സ്വത്തിൽ പെടുന്നു. ജോർജിന് പരിചയമുള്ളവരാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ചില പ്രദേശവാസികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

സാധനങ്ങൾ വാങ്ങാൻ കടയിലെത്തിയ ഉപഭോക്താക്കൾ നടത്തിയ തിരച്ചിലിലാണ് കൈയും കാലും കെട്ടിയ നിലയിലും വായിൽ തുണി തിരുകിയ നിലയിലും മൃതദേഹം കണ്ടത്. സിസിടിവി ദൃശ്യങ്ങളും ഹാർഡ് ഡിസ്‌കും നഷ്ടപ്പെട്ടതായി കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *