Your Image Description Your Image Description

തവനൂർ ഗ്രാമപഞ്ചായത്ത് ‘ട്വിംഗിൾ ദി എജ്യു ബിനാലെ’ പേരിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മഹോത്സവത്തിനു തുടക്കമായി. ഡോ.കെ.ടി ജലീൽ എം.എൽ.എ വിദ്യാഭ്യാസ മഹോത്സവം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യഭ്യാസത്തെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെആവശ്യകതയാണെന്ന് എം.എൽ.എ പറഞ്ഞു.

നമ്മുടെ മതനിരപേക്ഷത നിലനിൽത്തുന്നത് പൊതുവിദ്യാലയങ്ങളാണ്. ഒരു നാടിന്റെ പുരോഗതി വിലയിരുത്തുന്നതിന് മറ്റെല്ലാ വികസനത്തേക്കാളും പരിഗണിക്കുന്നത് ആ നാട്ടിലെ വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തിയാണ്. അക്കാദമിക് തലത്തിലും ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും സർക്കാർ സ്‌കൂളുകൾ ഇന്ന് സ്വകാര്യസ്ഥാപനങ്ങളേക്കാൾ മികച്ച നിലവാരം പുലർത്തുന്നതായും എം.എൽ.എ കൂട്ടിച്ചേർത്തു.

തവനൂർ ഗ്രാമപഞ്ചായത്ത് തവനൂർ കേളപ്പൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ ജനുവരി നാല് മുതൽ എട്ട് വരെ അഞ്ചു ദിവസങ്ങളിലായി മഹോത്സവം നടക്കുന്നത്. തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എസ്.ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി.ശിവദാസ് , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. ലിഷ, പി.എസ് ധനലക്ഷ്മ‌മി, എ.പി വിമൽ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ കൂട്ടാക്കിൽ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽലീഗൽ സെൽ ചെയർമാൻ ഡോ. പ്രദീപ്‌കുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രീതി മേനാൻ ,എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർപി.വി ഹൈദരാലി, വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിനിധികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *