Your Image Description Your Image Description

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു വിവാഹിതയാകുന്നു. സോഷ്യല്‍ മീഡിയയിലൂടെ ശനിയാഴ്ച വിവാഹനിശ്ചയത്തിന്റെ ചിത്രം സിന്ധുതന്നെയാണ് പുറത്തുവിട്ടത്. മിസ്സ് റ്റു മിസിസ്സ് എന്നെഴുതിയ ബോര്‍ഡിനരികല്‍ വിവാഹമോതിരം കൈമാറുന്ന പി.വി. സിന്ധുവിനേയും പ്രതിശ്രുത വരന്‍ വെങ്കടദത്തയേയും ചിത്രത്തില്‍ കാണാം. ഖലീല്‍ ജിബ്രാന്റെ കവിതാശകലം അടിക്കുറിപ്പായി നല്‍കിയാണ് പോസ്റ്റ്.

സ്‌നേഹം നിങ്ങളെ വിളിക്കുമ്പോള്‍, അവനെ അനുഗമിക്കുക, കാരണം സ്‌നേഹം തന്നെയല്ലാതെ മറ്റൊന്നും നല്‍കുന്നില്ല, സിന്ധു കുറിച്ചു.

സോഫ്റ്റ്വെയര്‍ കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യുട്ടീവ് ഡയറക്ടറുമായ വെങ്കടദത്തയെക്കൂടി മെന്‍ഷന്‍ ചെയ്താണ് സിന്ധു ചിത്രം ഷെയര്‍ ചെയ്തതത്. ഈ മാസം 22-ന് രാജസ്ഥാനിനെ ഉദയ്പുരിലായിരിക്കും വിവാഹം. 24-ന് ഹൈദരാബാദില്‍ ഇരുകുടുംബങ്ങളും ചേര്‍ന്ന് വിവാഹസത്കാരവും നടത്തും. രണ്ട് കുടുംബങ്ങളും തമ്മില്‍ ഏറെക്കാലമായി ബന്ധമുണ്ടെന്നും ഒരുമാസം മുന്‍പാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്നും സിന്ധുവിന്റെ അച്ഛനും മുന്‍ വോളിബോള്‍ താരവുമായ പി.വി. രമണ നേരത്തേ അറിയിച്ചിരുന്നു.

ജനുവരിയില്‍ സിന്ധു വീണ്ടും ബാഡ്മിന്റണ്‍ മത്സരത്തിന്റെ തിരക്കുകളിലേക്ക് കടക്കും. അതിനുമുന്‍പുള്ള ഇടവേളയിലാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *