Your Image Description Your Image Description

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഇന്ത്യൻ ബൗളർമാർക്ക് നിരാശപ്പെടുത്തുന്ന തുടക്കമാണ് ലഭിച്ചത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ വിക്കറ്റ് നേടാനായില്ല.

ഖവാജയും മക്സ്വീനിയും ചേർന്ന് ഓസ്‌ട്രേലിയയെ മികച്ച തുടക്കം സമ്മാനിച്ചു. മഴ മൂലം നേരത്തെ ലഞ്ചിന് പിരിയുമ്പോൾ വെറും 13.2 ഓവറുകൾ മാത്രമാണ് ആദ്യ സെഷനിൽ ഇന്ത്യൻ ബൗളർമാർ എറിഞ്ഞത്.മത്സരത്തിൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് 28-0 റ​ണ്‍​സ്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഓ​സീ​സി​നാ​യി ഉ​സ്മാ​ൻ ഖ​വാ​ജ 19 റൺസുമായും മക്സ്വീനി 4 റൺസുമായും പുറത്താകാതെ നിൽക്കുന്നു.ഇന്ത്യൻ ബൗളർമാർക്ക് വിക്കറ്റുകളൊന്നും നേടാനായില്ല.

ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​വും പി​ച്ചി​ലെ പ​ച്ച​പ്പും പേ​സ​ർ​മാ​ർ​ക്ക് തു​ട​ക്ക​ത്തി​ൽ ആ​നു​കൂ​ല്യം ന​ൽ​കു​മെ​ന്ന​തി​നാ​ലാ​ണ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ പ​റ​ഞ്ഞു.

പെർത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഹർഷിത് റാണയ്ക്ക് പകരം ആകാശ് ദീപും, രവിചന്ദ്രൻ അശ്വിന് പകരം രവീന്ദ്ര ജഡേജയും ടീമിലിടം നേടി. ഓസ്‌ട്രേലിയൻ ടീമിലും ഒരു മാറ്റമുണ്ട്. സ്കോട്ട് ബോളണ്ടിന് പകരം ജോഷ് ഹേസൽവുഡ് ടീമിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *