Your Image Description Your Image Description

പറവൂർ : ബൈക്കുകൾ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിലായി. കൊടുങ്ങല്ലൂർ മേത്തല ചിത്തിരവളവ് കോന്നത്ത് വീട്ടിൽ സുനീഷ് (25), മൂത്തകുന്നം സ്റ്റാർ കമ്പനിക്കു സമീപം താമസിക്കുന്ന മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മേപ്പറമ്പിൽ വീട്ടിൽ അൻവർ (24) എന്നിവരെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

10 യമഹ ബൈക്കുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ ഇവർ മോഷ്ടിച്ചതായി പോലീസ് കണ്ടെത്തി.
പല സ്റ്റേഷനുകളിൽ ഇവർക്കെതിരേ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

പകൽ യമഹ വാഹനങ്ങൾ ഓടിക്കുന്നവരെ കണ്ടുവയ്ക്കുകയും രാത്രി മോഷണം നടത്തുകയുമാണ് ഇവരുടെരീതി. മോഷ്ടിച്ച വാഹനം അന്നു തന്നെ കോയമ്പത്തൂരിലെത്തിച്ച് വിൽക്കും. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *