Your Image Description Your Image Description

തിരുവനന്തപുരം : സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ന​ഗരസഭയുടെ നേതൃത്വത്തിൽ പണി പൂർത്തിയാക്കിയ ‘വഴിയിടം’ ടോയ്ലറ്റ് സമുച്ചയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്‌തത്‌. കേവലം ഒരു ടോയ്ലറ്റ് സംവിധാനം എന്നതിന് പുറമേ പൊതുജനങ്ങൾക്ക് ഒരു വിശ്രമകേന്ദ്രമായി, മനോഹരമായ കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നതെന്ന് മേയർ പറഞ്ഞു.

സ്വന്തം വീടുപോലെ സൂക്ഷ്മതയോടെയും വൃത്തിയോടെയും ഇത്തരം ഇടങ്ങൾ സൂക്ഷിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.1950 ചതുരശ്രയടി വിസ്തീർണത്തിൽ‍ ഇരുനിലകളിലായിട്ടാണ് ടോയ്ലറ്റ് സമുച്ചയം നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. താഴത്തെ നിലയിൽ‍ പൊതുജനങ്ങൾക്കും ഉദ്യോ​ഗസ്ഥർക്കുമായി കഫറ്റീരിയ, അടുക്കള, പുരുഷന്മാർക്കും സ്ത്രീകൾക്കും വികലാം​ഗർക്കുമുള്ള ടോയ്ലറ്റുകൾ, വിശ്രമ സ്ഥലം, മുലയൂട്ടൽ കേന്ദ്രം, നാപ്കിൻ വെൻഡിം​ഗ് സൗകര്യം എന്നിവയാണ് ഉള്ളത്. ഒന്നാമത്തെ നിലയിൽ ടോയ്ലറ്റ് സൗകര്യങ്ങളുള്ള മൂന്ന് മുറികൾ വിശ്രമത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഡ്രൈവർമാർക്കും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.

മുഖ്യമന്ത്രിയുടെ 12 ഇന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയിട്ടുള്ള ‘ടേക്ക് എ ബ്രേക്ക് ‘ പദ്ധതിയുടെ ഭാ​ഗമായി ജില്ലയിൽ ഏഴ് സ്ഥലങ്ങളിലാണ് ടോയ്ലറ്റ്, കഫറ്റീരിയ സൗകര്യങ്ങളുള്ള വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുന്നത്. ജില്ലാ കളക്ടർ അനുകുമാരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മരാമത്ത്കാര്യ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ അധ്യക്ഷത വഹിച്ചു. ആരോ​ഗ്യകാര്യ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർപേഴ്സൺ ​ഗായത്രി ബാബു, ന​ഗരസഭാ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് അം​ഗങ്ങൾ, പൊതുമരാമത്ത്- ഹെൽത്ത് വിഭാ​ഗം ഉദ്യോ​ഗസ്ഥർ, സിവിൽ സ്റ്റേഷൻ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *