Your Image Description Your Image Description

മുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച് നടപ്പാക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ തന്നെയാണ് ബുള്ളറ്റ് ട്രെയിനുകൾ നിർമ്മിക്കുന്നത്. മണിക്കൂറിൽ 280 കിലോ മീറ്റർ വരെ വേ​ഗതയിൽ സഞ്ചരിക്കാൻ കഴിയുന്നവയാണ് ഈ ബുള്ളറ്റ് ട്രെയിനുകൾ.

ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയെ(ഐസിഎഫ്)യാണ് ബുള്ളറ്റ് ട്രെയിനുകൾ നിർമ്മിക്കാൻ റെയിൽവേ ബോർഡ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 866.87 കോടി രൂപയ്ക്കാണ് ഈ ട്രെയിനുകൾ നിർമിക്കാൻ ബിഇഎംഎല്ലിന് കരാർ നൽകിയിരിക്കുന്നത്. ഓരോ കോച്ചിനും 27.86 കോടി രൂപയാണ് ബിഇഎംഎൽ വില നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ കീഴിൽ ആർഡിഎസ്ഒ എന്ന ഗവേഷണ സ്ഥാപനം തദ്ദേശീയമായി വികസിപ്പിച്ച കവച് 5.0 സുരക്ഷ സംവിധാനവും ബുള്ളറ്റ് ട്രെയിനുകളുടെ സവിശേഷതയാണ്.

ബോഗികളുടെ സസ്‌പെൻഷൻ സംവിധാനങ്ങളിൽ കാര്യമായ പുരോ​ഗതിയാണ് ലക്ഷ്യമിടുന്നത്. നിലവിലെ വന്ദേ ഭാരത് പ്ലാറ്റ്‌ഫോമിൽ നിന്നാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയും തയ്യാറാക്കുക. മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (എംഎഎച്ച്എസ്ആർ) പദ്ധതി ഭാവിയിലെ റെയിൽ വിപുലീകരണത്തിന് വിലപ്പെട്ട സംഭാവനകൾ നൽകുമെന്നാണ് വിലയിരുത്തൽ.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ ജോലികൾ വേഗത്തിലാക്കിയിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പദ്ധതിയ്ക്ക് വേണ്ടിയുള്ള മുഴുവൻ സ്ഥലമേറ്റെടുപ്പും പൂർത്തിയായി കഴിഞ്ഞതായും 320 കിലോ മീറ്ററിലധികം ഫിസിക്കൽ ഇൻഫ്രാസ്ട്രക്ചർ ജോലികൾ തയ്യാറായിക്കഴിഞ്ഞതായുമാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *