Your Image Description Your Image Description

ദിവസം രണ്ടുനേരം കഴിച്ചാൽ വയറിളക്കം, വയറുകടി എന്നിവ മാറും .

ആശാളിയുടെ ചില ഔഷധപ്രയോഗങ്ങൾ .
പ്രസവാനന്തര ചികിത്സയ്ക്ക് : ആശാളിയുടെ വിത്ത് വെള്ളത്തിൽ കുതിർത്ത് തേങ്ങാപ്പാലും ,നെയ്യും ,ശർക്കരയും ചേർത്ത് ലേഹ്യമുണ്ടാക്കി പ്രസവാനന്തരം സ്ത്രീകൾ കഴിച്ചാൽ ശരീരവേദനയും ക്ഷീണവും മാറുകയും ,മുലപ്പാൽ വർദ്ധിക്കുകയും ,ദഹനശക്തി വർദ്ധിക്കുകയും ചെയ്യും .

സന്ധിവാതം,ആമവാതം : ആശാളിയുടെ വിത്തും , ജീരകവും തുല്ല്യ അളവിൽ അരച്ച് നാരങ്ങാനീരിൽ ചാലിച്ച് പുറമെ പുരട്ടിയാൽ സന്ധിവാതം,ആമവാതം എന്നിവ കൊണ്ട് സന്ധികളിൽ ഉണ്ടാകുന്ന നീരും വേദനയും മാറിക്കിട്ടും .

വാതരോഗങ്ങൾ : ആശാളിയുടെ വിത്ത് അരച്ച് 3 ഗ്രാം വീതം പാലിൽ കലക്കി കഴിച്ചാൽ വാത വേദന ശമിക്കും .

ഉദരരോഗങ്ങൾ : ആശാളിയുടെ വിത്ത് അരച്ച് 3 ഗ്രാം വീതം ചൂടുവെള്ളത്തിൽ കലക്കി കഴിച്ചാൽ വയറുവേദന ,വയറ് പെരുപ്പ് , ഗുല്‌മം എന്നിവ ശമിക്കും .

Leave a Reply

Your email address will not be published. Required fields are marked *