Your Image Description Your Image Description

ന്യൂഡൽഹി: ഡ്രോണുകൾ, മിസൈലുകൾ ഉൾപ്പെടെയുള്ള വ്യോമായുധങ്ങളെ തകർക്കാൻ ശേഷിയുള്ള പുതിയ അത്യാധുനിക ആയുധം ഇന്ത്യ വികസിപ്പിക്കുന്നു എന്ന് റിപ്പോർട്ട്. ഉന്നത ഊർജത്തിലുള്ള മൈക്രോവേവ് (ഹൈപവർ മൈക്രോവേവ്) തരംഗങ്ങൾ പ്രയോഗിക്കുന്ന ഒരു ഡയറക്ട് എനർജി ആയുധമാണ് ഇന്ത്യ വികസിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡ്രോണുകളുടെയും മിസൈലുകളുടെയും ഇലക്ട്രോണിക് സംവിധാനത്തെ താറുമാറാക്കാൻ ഈ ഹൈപവർ മൈക്രോവേവ് തരം​ഗങ്ങൾക്ക് കഴിയും.

യുദ്ധക്കപ്പലുകൾക്ക് കൂടുതൽ മാരകമായ ആക്രമണം നടത്താൻ ഇതിലൂടെ സമയം ലഭിക്കുകയും ചെയ്യും.

വിവിധ ദിക്കിൽ നിന്ന് ഒരേസമയം വരുന്ന ഡ്രോണുകൾ ഉൾപ്പെടെയുള്ള ആക്രമണങ്ങളെ വളരെ പെട്ടെന്ന് പ്രതിരോധിക്കണം. കാര്യമായ മാറ്റങ്ങൾ വരുത്താതെ തന്നെ ശത്രുവിന്റെ ഡ്രോണുകളെ ആക്രമിക്കാനാകണം. വരുന്ന ഡ്രോൺ എത്ര ദൂരെയാണ് എന്നതനുസരിച്ച് ഉപയോഗിക്കേണ്ട ഊർജത്തിൽ മാറ്റം വരുത്തുന്നത് ആയാസരഹിതമായി ചെയ്യാനാകണം. തുടങ്ങിയവയാണ് ഇക്കാര്യത്തിൽ നാവികസേനയുടെ ആവശ്യങ്ങൾ. ഇതിനുള്ള അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളാകും ഇന്ത്യയുടെ ഡയറക്ട് എനർജി ആയുധത്തിനുണ്ടാകുക എന്നാണ് കരുതുന്നത്. ഹൈപവർ മൈക്രോവേവ് സാങ്കേതികവിദ്യയിൽ കൂടുതൽ ഗവേഷണം ഇതിന് ആവശ്യമാണ്. ആയുധത്തെ പ്രഹരശേഷിയുള്ളതാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഗവേഷകർ.

Leave a Reply

Your email address will not be published. Required fields are marked *