Your Image Description Your Image Description

കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ നഗരസഭയിൽ 28 പേരുടെ പെന്‍ഷന്‍ റദ്ദാക്കിയെന്നും എന്തെങ്കിലും ക്രമക്കേട് നടത്തിയാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ ഹനീഷ. കോട്ടയ്ക്കല്‍ നഗരസഭയില്‍ ഒട്ടേറെ പെന്‍ഷന്‍ ഗുണഭോക്താക്കളുണ്ട്‌. കോട്ടയ്ക്കല്‍ നഗരസഭയ്ക്ക് കീഴില്‍ വരുന്ന എട്ടാം വാര്‍ഡില്‍ മാത്രം 38 പേരാണ് ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൃത്യമായ മാനദണ്ഡങ്ങളോടെയാണ് കൊടുക്കുന്നതെന്നും 2023-ന് ശേഷം ഇത് വിലയിരുത്താനായി വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടിരുന്നുവെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *