Your Image Description Your Image Description

മുംബൈ: മഹാരാഷ്ട്രയില്‍ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (എംഎസ്ആര്‍ടിസി) ബസ് മറിഞ്ഞ് 9 മരണം. നിരവധി പേര്‍ക്ക് പരിക്ക്. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഗോണ്ടിയ ജില്ലയിലെ കൊഹ്‌മാര സ്റ്റേറ്റ് ഹൈവേയിലായിരുന്നു അപകടം. 35 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.

നാഗ്പൂരില്‍ നിന്ന് ഗോണ്ടിയയിലേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് മറിഞ്ഞത്. ബസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടമുണ്ടായ ഉടന്‍ ബസ് ഡ്രൈവര്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *