Your Image Description Your Image Description

കോഴിക്കോട്: കൊയിലാണ്ടി മേപ്പയൂർ ചങ്ങരംവള്ളിയിൽനിന്ന് ഇന്നലെ കാണാതായ യുവതിയുടെ മൃതദേഹം മുത്താമ്പി പുഴയിൽ കണ്ടെത്തി. കോട്ടക്കുന്നുമ്മൽ സുമയുടെ മകൾ സ്നേഹാഞ്ജലി(24)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ 6 മണിയോടെയാണ് സ്നേഹാഞ്ജലിയെ കാണാതായത്. ബന്ധുക്കൾ മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഇന്നലെ വൈകിട്ട് നാല് മണിയോടെ ഒരാൾ പുഴയിൽ ചാടിയതായി സംശയമുണ്ടെന്ന് തോണിക്കാർ അറിയിച്ചു. ഇതോടെ കൊയിലാണ്ടി പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സ്നേഹാഞ്ജലിയുെട വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. കുറച്ചു ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും വിവരമുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *