Your Image Description Your Image Description

ഹൈദരാബാദ്: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ശക്തരായ മുംബൈക്കെതിരെയുള്ള നിർണ്ണായക മത്സരത്തിൽ കേരളത്തിന് 43 റൺസ് വിജയം. കേരളം വച്ചുനീട്ടിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റിന് 191 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 35 പന്തില്‍ 68 റണ്‍സെടുത്ത മുംബൈ വെറ്ററന്‍ അജിങ്ക്യ രഹാനെയുടെ പോരാട്ടം പാഴായി. കേരളത്തിനായി പേസര്‍ നിധിഷ് എം ഡി 30 റണ്‍സിന് 4 വിക്കറ്റ് നേടി. ബാറ്റിംഗില്‍ പുറത്താവാതെ 99* റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് മത്സരത്തിലെ താരം. സ്കോര്‍: കേരളം: 234/5 (20), മുംബൈ: 191/9 (20).

കേരളം വച്ചുനീട്ടിയ 235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മിന്നല്‍ തുടക്കമാണ് മുംബൈ നേടിയത്. ഓപ്പണര്‍ പൃഥ്വി ഷാ തുടക്കത്തിലെ കേരള ബൗളര്‍മാരെ കടന്നാക്രമിച്ചു. എന്നാല്‍ നാലാം ഓവറിലെ രണ്ടാം പന്തില്‍ ഷായെ (13 പന്തില്‍ 23) മടക്കി നിധിഷ് എംഡി ബ്രേക്ക്‌ത്രൂ നേടി. ഫോമിലുള്ള നായകന്‍ ശ്രേയസ് അയ്യര്‍ വന്നപാടെ അടി തുടങ്ങിയെങ്കിലും ഇതിനിടെ ആറാം ഓവറില്‍ മറ്റൊരു ഓപ്പണര്‍ ആന്‍ങ്ക്രിഷ് രഘുവന്‍ഷിയെ (15 പന്തില്‍ 16) പറഞ്ഞയച്ച് നിധീഷ് അടുത്ത പ്രഹരമേല്‍പിച്ചു. 10-ാം ഓവറില്‍ മുംബൈ 100 തികച്ചതും ശ്രേയസിനെ (18 പന്തില്‍ 32) പുറത്താക്കി അബ്‌ദുള്‍ ബാസിത് പി എ കേരളത്തിന് പ്രതീക്ഷ നല്‍കി. തന്‍റെ അടുത്ത ഓവറില്‍ ഷാംസ് മലാനിയെയും (4 പന്തില്‍ 5) ബാസിത് മടക്കി.

Leave a Reply

Your email address will not be published. Required fields are marked *