Your Image Description Your Image Description

റാന്നി:മുനമ്പം പ്രശ്നത്തിൽ അവിടെ താമസിക്കുന്ന ജനങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് രാജ്യസഭയുടെ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫസർ പി ജെ കുര്യൻ ആവശ്യപ്പെട്ടു. വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെ നേതൃത്വത്തിൽ റാന്നിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു. കേരളം എല്ലാ ജാതിമതസ്ഥരും സൗഹൃദമായി കഴിയുന്ന നാടാണ്.

വർഷങ്ങളായി നാലും അഞ്ചും തലമുറകളായി ജീവിക്കുന്നവർക്ക് അവരുടെ ഭൂമിയിൽ താമസിക്കാവാനുള്ള അവകാശമുണ്ട്. അത് ആർക്കും നിഷേധിക്കുവാൻ സാധിക്കില്ല. നിയമത്തിന്റെ ഏത് പേരിലായാലും അവിടെ തലമുറകളായി താമസിപ്പിക്കുന്നവർക്ക് തന്നെയായിരിക്കും അവരുടെ ഭൂമിയുടെ അവകാശം.

ഇക്കാര്യത്തിൽ ഗവൺമെൻ്റ് ഇടപെട്ട് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്ന് പി ജെ കുരൻ ആവശ്യപ്പെട്ടു. സെമിനാറിൽ പാസ്റ്റർ തോമസ്കുട്ടി പുന്നൂസ് അധ്യക്ഷത വഹിച്ചു. എത്രയും വേഗം മുനമ്പം നിവാസികൾക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം റെജി താഴമൺ അവതരിപ്പിച്ചു. .തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, സാംകുട്ടി പാലയ്ക്കാ മണ്ണിൽ, സാംസൺ മുക്കർണ്ണർത്ത്, ഷാജി തേക്കാട്ടിൽ ,വെസ്ളി തെങ്ങുംകാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അടിക്കുറിപ്പ്

വേൾഡ് ലിറ്ററേച്ചർ ഫോറത്തിൻ്റെ നേതൃത്വത്തിത്തിൽ മുനമ്പം വിഷയത്തിൽ റാന്നിയിൽ നടന്ന സെമിനാർ പ്രഫ.പി.ജെ കുര്യൻ ഉത്ഘാടനം ചെയ്യുന്നു.സാംകുട്ടി പാലയ്ക്കാമണ്ണിൽ, ഷാജി തേക്കാട്ടിൽ, പാ .തോമസ്കുട്ടി പുന്നൂസ്, റെജി താഴമൺ, തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, സാംസൺ മുക്കർണത്ത് എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *