Your Image Description Your Image Description

മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പൊതു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്റെയും ആര്‍.ജി.എസ്.എയുടെയും സഹകരണത്തോടെ മാലിന്യ മുക്തം നവകേരളം പ്രതിജ്ഞ എടുക്കലും സിഗ്‌നേച്ചര്‍ ക്യാമ്പയനും സംഘടിപ്പിച്ചു.

കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പരിപാടിയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മാലിന്യ മുക്ത നവകേരള പ്രതിജ്ഞ ചൊല്ലി കൊടുത്തു. കല്‍പ്പറ്റ നഗര സഭ ചെയര്‍പേഴ്സണ്‍ കേയംതൊടി മുജീബ് സിഗ്നേച്ചര്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *