Your Image Description Your Image Description

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം മാവടി ശ്രീവാസവ ദേവി ക്ഷേത്രത്തിൻ്റെ ഭണ്ഡാരവും ഓഫിസ് മുറിയുടെ കതകും കുത്തിത്തുറന്നാണ് മോഷണം. 33,000ത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഭണ്ഡാരവും ക്ഷേത്രത്തിൻ്റെ ഓഫിസ് കതകും ആയുധം ഉപയോഗിച്ച് കുത്തിത്തുറന്ന നിലയിലായിരുന്നു. ഭണ്ഡാരത്തിൽ നിന്നും മുപ്പതിനായിരത്തോളം രൂപയും ഓഫിസിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന മുവായിരം രൂപയും മോഷണം പോയതായാണ് വിവരം.

പൂജകൾക്ക് ശേഷം വ്യാഴാഴ്‌ച വൈകീട്ട് ഏഴരയോടെ ക്ഷേത്രം അടച്ചതാണ്. വെള്ളിയാഴ്‌ച പുലർച്ചെ പൂജാരി നട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ആറു മാസം മുമ്പായിരുന്നു ക്ഷേത്രത്തിൽ ഉത്സവം. ഇതിനു ശേഷം ഭണ്ഡാരം തുറന്നിട്ടില്ല.നെടുങ്കണ്ടം സി.ഐ ജെർലിൻ വി. സ്‌കറിയയുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗധർ, വിലരടയാള വിദഗ്‌ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *