Your Image Description Your Image Description

കൊ​ല്ലം: കലക്ടറേറ്റ് വ​ള​പ്പി​ലെ ബോം​ബ് സ്‌​ഫോ​ട​ന​ക്കേ​സി​ല്‍ പ്ര​തി​ക​ളു​ടെ ശി​ക്ഷ ഇ​ന്നു വി​ധി​ക്കും. കൊ​ല്ലം പ്രി​ന്‍​സി​പ്പ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് വി​ധി പ്ര​സ്താ​വി​ക്കു​ന്ന​ത്. കേ​സി​ൽ ഒ​ന്നു മു​ത​ല്‍ മൂ​ന്നു​വ​രെ പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി തി​ങ്ക​ളാ​ഴ്ച വി​ധി​ച്ചി​രു​ന്നു. നാ​ലാം പ്ര​തി​യെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കു​ക​യും ചെ​യ്തു.

ബേ​സ് മൂ​വ്‌​മെ​ന്‍റ് പ്ര​വ​ര്‍​ത്ത​ക​രും മ​ധു​ര സ്വ​ദേ​ശി​ക​ളു​മാ​യ അ​ബ്ബാ​സ് അ​ലി (31), ഷം​സൂ​ണ്‍ ക​രീം രാ​ജ (33), ദാ​വൂ​ദ് സു​ലൈ​മാ​ന്‍ (27) എ​ന്നി​വ​രെ​യാ​ണ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി ജി. ​ഗോ​പ​കു​മാ​ര്‍ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.നാ​ലാം പ്ര​തി ഷം​സു​ദീ​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കിയിരുന്നു.

2016 ജൂ​ൺ 15ന് ​രാ​വി​ലെ 10.50 ന് ​കൊ​ല്ലം ക​ല​ക്ട​റേ​റ്റ് വ​ള​പ്പി​ലെ മു​ൻ​സി​ഫ് കോ​ട​തി​ക്ക് മു​മ്പി​ൽ തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന ജീ​പ്പി​ലാ​യി​രു​ന്നു സ്ഫോ​ട​നം. ചോ​റ്റു​പാ​ത്ര​ത്തി​ൽ സ്ഥാ​പി​ച്ച ബോം​ബ് പൊ​ട്ടി പേ​ര​യം പ‍​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു​വി​ന് പ​രി​ക്കേ​റ്റി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *