Your Image Description Your Image Description

കൊ​ല്ലം: കൊല്ലം: കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. പ്രതികളിൽ ഒരാളെ കോടതി കുറ്റവിമുക്തനാക്കി.കൊ​ല്ലം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തിയാണ് വിധി പറഞ്ഞത്.

ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി​ക​ളും നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ബേ​സ് മൂ​വ്മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ക​രു​മാ​യ അ​ബ്ബാ​സ് അ​ലി (31), ഷം​സൂ​ൺ ക​രിം രാ​ജ് (33), ദാ​വൂ​ദ് സു​ലൈ​മാ​ൻ (27) എ​ന്നി​വ​ർ കു​റ്റ​ക്കാ​രാ​ണെ​ന്നാ​ണ് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. നാ​ലാം പ്ര​തി​യാ​യ ഷം​സു​ദീ​നെ​യാ​ണ് (28) കോ​ട​തി വെ​റു​തെ വി​ട്ട​ത്.

കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. പ്രതികൾക്കുള്ള ശിക്ഷാവിധി കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും.പ്ര​തി​ക​ൾ നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ്. അ​ഞ്ചാം പ്ര​തി മു​ഹ​മ്മ​ദ് അ​യൂ​ബി​നെ നേ​ര​ത്തെ മാ​പ്പു​സാ​ക്ഷി​യാ​ക്കി​യി​രു​ന്നു.

2016 ജൂ​ൺ 15-ന് ​രാ​വി​ലെ 10.50-ന് ​ആ​യി​രു​ന്നു സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ സ്ഫോ​ട​നം ന​ട​ന്ന​ത്. മു​ൻ​സി​ഫ് കോ​ട​തി​ക്ക് സ​മീ​പം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തി​നാ​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ ജീ​പ്പി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. സ്ഫോ​ട​ന​ത്തി​ൽ ജീ​പ്പ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *