Your Image Description Your Image Description

കുണ്ടറ : വെള്ളിമൺ സദാ കശുവണ്ടി ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം.
തീപ്പിടിത്തത്തിൽ കശുവണ്ടിപ്പരിപ്പും തോട്ടണ്ടിശേഖരവും പൂർണമായും കത്തിനശിച്ചു.

കുണ്ടറ, കൊല്ലം അഗ്നിരക്ഷാനിലയങ്ങളിലെ നാല് യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ്‌ തീ അണച്ചത്.ഞായറാഴ്ച പുലർച്ചെ, രാവിലെ 4.30-ഓടെയാണ് വലിയ ശബ്ദത്തോടെ തീപ്പിടിത്തമുണ്ടായത്. ബോർമയിലുണ്ടായ വൈദ്യുതിത്തകരാറാകാം അപകടകാരണമെന്നു കരുതുന്നു.

ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് തീപ്പിടിത്തം ആദ്യം കണ്ടത്. ജോലിക്കാരും സമീപവാസികൾ ഓടിയെത്തി കശുവണ്ടിയും പരിപ്പും മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഫാക്ടറിക്കുള്ളിൽ ശേഖരിച്ചിരുന്ന തോട്ടണ്ടിശേഖരത്തിലേക്കും ആളിപ്പടർന്നതോടെ തീ നിയന്ത്രണാതീതമായി. തിങ്കളാഴ്ച കയറ്റിയയയ്ക്കാനായി പാക്കുചെയ്തു വെച്ചിരുന്നതുമടക്കം പരിപ്പ് പൂർണമായും കത്തിനശിച്ചു.മൂന്നുകോടിയോളം രൂപയുടെ കശുവണ്ടിമാത്രം നശിച്ചതായി ഉടമ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *