Your Image Description Your Image Description

പുനലൂർ: ഗവ. എൽ.പി.എസിന് സമീപം ആറ്റുതീരത്താണ് പുലിയോ കടുവയോ എന്ന് സംശയിക്കുന്ന ജീവിയുടെ കാൽപ്പാട് കണ്ടെത്തിയ്. അച്ചൻകോവിലിൽ ജനവാസമേഖലയിൽ വന്യമൃഗത്തിൻ്റെ കാൽപ്പാട് കണ്ടെത്തിയതിനെ തുടർന്ന് വനപാലകർ പരിശോധന നടത്തി. കടുവയുടേതാണെന്ന ധാരണയിൽ പരിസരവാസികൾ ഭീതിയിലായിരുന്നു. ഇതിനെതുടർന്നാണ് അച്ചൻ കോവിൽ റേഞ്ച് ഓഫിസറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയത്. കാൽപ്പാടുകൾ കടുവയുടേതല്ലെന്നും പുലിയുടേതാണെന്നും അധികൃതർ പറയുന്നു.ഇതിനുസമീപം മ്ലാവിന്റെ കാൽപ്പാടുകളും കണ്ടെത്തി. മ്ലാവിനെ പിടിക്കാനായി ഓടിവന്ന പുലിയുടേതാണ് കാൽപ്പാടെന്ന് അധികൃതർ ഉറപ്പിക്കുന്നു.അതേസമയം, പുലിയുണ്ടെന്ന അധികൃതർ നൽകുന്ന സൂചന പ്രദേശത്തവാസികളെ ഭയപ്പാടിലാക്കി. ശ ബരിമല സീസൺ കൂടി തുടങ്ങുന്നതോടെ അച്ചൻകോവിലിൽ നിരവധി അയ്യപ്പന്മാർ വന്നെത്തും. പന്നി ഉ ൾപ്പെടെ കാട്ടുമൃഗങ്ങൾ അച്ചൻകോവിൽ ജങ്ഷനിലടക്കം ജനവാസമേഖലയിൽ സ്ഥിരം ഉണ്ടെന്നിരിക്കെ പുലിയുടെയും കടുവയുടെയും സാന്നിധ്യം ഭീഷണിയാകും.

Leave a Reply

Your email address will not be published. Required fields are marked *