Your Image Description Your Image Description

മലപ്പുറം: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ വോട്ടെടുപ്പ് നടക്കുന്ന മൂന്ന് നിയോജക മണ്ഡലങ്ങളിൽ നടത്തിയ പരിശോധനയിൽ 16 ലക്ഷം രൂപയും 1.16 ലക്ഷം രൂപ മൂല്യമുള്ള മയക്കു മരുന്നും പിടികൂടി. പൊലീസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ കേന്ദ്രീകരിച്ച് വിവിധ സ്ക്വാഡുകളും ഏജൻസികളും പരിശോധന കർശനമാക്കിയിട്ടുണ്ട്. മൂന്ന് ഷിഫ്റ്റുകളി ലായി 27 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും 9 ഫ്ളെയിങ് സ്ക്വാഡുകളും മൂന്ന് ആൻ്റി ഡീഫേസ്മെന്റ്സ് ക്വാഡുകളും മുഴുസമയ നിരീക്ഷണവും പരിശോധനയും നടത്തുന്നുണ്ട്.തെരഞ്ഞെടുപ്പിൽ പണം, മദ്യം, മയക്കുമരുന്ന്, പാരിതോഷികങ്ങൾ തുടങ്ങിയവയുടെ സ്വാധീനം തടയാനും മാതൃകാ പെരുമാറ്റചട്ടം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് സ്‌ക്വാഡുകൾ പ്രവർത്തി ക്കുന്നത്. നവംബർ 13ന് നടക്കുന്ന വോട്ടെടുപ്പിനും 23ന് നടക്കുന്ന വോട്ടെണ്ണലിനും ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്‌ടർ വി.ആർ. വിനോദ് അറിയിച്ചു. ഒരുക്കം വിലയിരുത്താൻ ജില്ല കലക്‌ടറുടെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച നോഡൽ ഓഫിസർമാ രുടെ യോഗം ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *