Your Image Description Your Image Description

മേപ്പാടി: ഹൈകോടതിയുടെ കർശന നിബന്ധനകൾക്ക് വിധേയമായി എട്ട് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രം വെള്ളിയാഴ്ച വീണ്ടും തുറക്കും. ദിവസം 500 പേർക്ക് മാത്രമേ പ്രവേശനാനുമതിയുള്ളു. പ്രവേശനഫീസിലും വർധന വരുത്തി യിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ കുറുവ ദ്വീപിലെ വനം ജീവനക്കാരൻ മരണപ്പെട്ടതിനെത്തുടർന്ന് ഹൈകോടതിയാണ് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടാൻ ഉത്തരവിട്ടത്.തുടർന്ന് ഫെബ്രുവരി 18 മുതൽ സൂചിപ്പാറ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുക യാണ്.

 

ഇതോടെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ജോലി ചെയ്‌തിരുന്ന വന സംരക്ഷണ സമിതി ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിയിലായി. വ്യാപാരികളടക്കം പരോക്ഷമായി ജോലിയില്ലാതായവർ നിരവധിയാ ണ്. ഇവർക്ക് ആശ്വാസം പകരുന്നതാണ് കേന്ദ്രം വീണ്ടും തുറക്കാനുള്ള തീരുമാനം. മുതിർന്നവർക്ക് 150 രൂപ, കുട്ടികൾക്ക് 50 രൂപ, വിദേശികൾക്ക് 300 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. സഞ്ചാരികളുടെ എണ്ണം കുറച്ചതും ഫീസിലെ വർധനയും സഞ്ചാരികളുടെ വരവിൽ വലിയ ഇടിവുണ്ടാക്കുമെന്ന ആശങ്കയി ലാണ് പ്രദേശവാസികൾ.

Leave a Reply

Your email address will not be published. Required fields are marked *