Your Image Description Your Image Description

പുനലൂർ: നഗരസഭയിലെ മണിയാർ വാർഡിൽ സ്വകാര്യ കെട്ടിടത്തിൽ സ്ഥാപിച്ച ആരോഗ്യകേന്ദ്രത്തിന് നഗരസഭ കെട്ടിടം ഒഴിവാക്കിയതും അധിക വാടക സംബന്ധിച്ചുമുള്ള പ്രതിപക്ഷ ആരോപണത്തിൽ അധികൃതർ അന്വേഷണം നടത്തിയിരുന്നു.ഇവിടെയുള്ള നഗരസഭ വക കെട്ടിടം അവഗണിച്ച് സ്ഥിരംസമിതി അധ്യക്ഷൻ കൂടിയായ കൗൺസിലർ തന്റെ ബന്ധുവിന്റെ കെട്ടിടം സർക്കാർനിരക്കിൽനിന്ന് കൂടിയ തുകക്ക് വാടകക്ക് എടുത്തെന്നാണ് പരാതി. വാടകയിനത്തിൽ അധികമായി നൽകിയ തുക തിരികെ ഈടാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സെപ്റ്റംബറിൽ ചേർന്ന അദാലത്തിലാണ് തീരുമാനം. ഇതിനായി കൗൺസിൽ മിനിറ്റ്സ് ബുക്കിൽ ക്രമക്കേട് കാട്ടി എന്ന് ആരോപിച്ച്’യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ജി. ജയപ്രകാശ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനെതുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടർക്ക് അന്വേഷണത്തി ന് നിർദേശം നൽകി. അന്വേഷണത്തിൻ്റെ ഭാഗമായി ജില്ല ജോയൻറ് ഡയറക്‌ടറേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗ സ്ഥർ രേഖകളും സ്ഥലവും പരിശോധിച്ച് വിജിലൻസ് ഡെപ്യൂട്ടി ഡയറക്‌ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അദാലത്തിൽ പരിശോധിച്ചു. തുടർന്ന് നഗരസഭയിൽനിന്ന് കെട്ടിട ഉ ടമക്ക് നൽകിയ അധികം തുക തിരികെ ഈടാക്കുന്നതിന് അദാലത്ത് തീരുമാനിക്കുകയായിരുന്നു. ഈ വി ഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോർട്ടും സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *