Your Image Description Your Image Description

കുളത്തുപ്പുഴ: .മിക്ക ദിവസങ്ങളിലും സന്ധ്യ മയങ്ങിയാൽ സമീപത്തെ കുട്ടിവനത്തിൽനിന്ന് കാട്ടാനക്കൂട്ടങ്ങളും കാടിറ ങ്ങിയെത്തുന്ന കാട്ടുപോത്തുകളും കാട്ടുപന്നികളും നിരന്തരമായി പ്രദേശത്തെത്തുന്നു. അതിനാൽ ഇതു വഴി കടന്നുപോകാൻ കോളനിവാസികൾക്ക് ഭയമാണ്. കാടിറങ്ങി നിരന്തരം കാട്ടാനക്കൂട്ടമെത്തുന്ന പട്ടികവർഗകോളനി പ്രദേശത്ത് തെരുവുവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാതെ അധിക്യതർ.ദുരന്തമുണ്ടാകുമ്പോൾ മാത്രം സഹായവുമായി എത്താൻ കാത്തുനിൽക്കുന്ന അധികൃതരുടെ അനാസ്ഥക്കെതിരെ വൈദ്യുതിവകുപ്പ്, പട്ടികവർഗ കമീഷൻ, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകാനൊരുങ്ങുകയാണ് പ്രദേശവാസികൾ. കുളത്തുപ്പുഴ ഗ്രാമപഞ്ചായത്തിൽ അമ്പതേക്കറിൽനിന്ന് വില്ലുമല പടിഞ്ഞാറേ ട്രൈബൽ കോളനിയിലേക്ക് പോകുന്ന പാതയിലാണ് തെരുവുവിളക്കുകൾ സ്ഥാപിക്കാത്തത്. ഇതുവഴി കോളനി പ്രദേശത്തേക്ക് വൈദ്യുതി എത്തിയിട്ടുണ്ടെങ്കിലും പാതയിലെങ്ങുംതന്നെ തെരുവുവിളക്ക് സ്ഥാപിച്ചിട്ടില്ലസന്ധ്യയായതിനുശേഷം കോളനിപ്രദേശത്തുള്ള ആർക്കെങ്കിലും അസുഖമോ മറ്റോ വന്നാൽ കാട്ടുമൃഗശല്യമുള്ള ഈ പാതയിലൂടെ വേണം കുളത്തുപ്പുഴ ടൗണിലെത്താൻ.അതുപോലെ തന്നെ അകലങ്ങളിൽ ജോലിക്ക് പോയി മടങ്ങുന്നവർ വീടെത്തുന്നതുവരെ കുടുംബാംഗങ്ങൾ ഭീതിയോടെയാണ് കഴിച്ചുകൂട്ടുന്നത്. കാട്ടാന ശല്യമുള്ള പ്രദേശങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുകയും തൂവെളിച്ചം പദ്ധതി പ്രകാരം ടൗൺ പ്രദേശങ്ങളിലാകമാനം വൈദ്യുതി തൂണുകളിലോരോന്നിലും വിളക്കുകൾ സ്ഥാപിക്കുകയും ചെയ്ത‌ിട്ടുണ്ട്. എന്നാൽ ഏറെ അപകടസാധ്യത നിലനിൽക്കുന്ന ഇവിടെ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ ഒഴികഴിവുകൾ പറഞ്ഞ് മടക്കുകയാണെന്ന് ആദിവാസിനേതാവും ഊരുമൂപ്പനുമായ പി. തങ്കപ്പൻ കാണി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *