Your Image Description Your Image Description

പുനലൂർ : കനത്ത മഴയെ തുടർന്ന് കല്ലടയാറ്റിൽ ജലനിരപ്പ് ഉയരുന്നു. കുറച്ച് ദിവസമായി കലങ്ങിമറിഞ്ഞ വെള്ളമാണ് പുഴയിൽ ഒഴുകുന്നത്. ജനനിരപ്പ് കൂടിയതോടെ അടിയൊഴുക്കും ശക്തമാണ്‌.

പുനലൂർ നെല്ലിപ്പള്ളിയിൽ ശരാശരി 15 മീറ്റർ ജലനിരപ്പ് രേഖപ്പെടുന്ന ആറ്റിൽ കഴിഞ്ഞദിവസം കേന്ദ്ര ജല കമ്മിഷൻ രേഖപ്പെടുത്തിയ ജലനിരപ്പ് 15.92 മീറ്ററാണ്.സാധാരണ മൂന്നുമീറ്ററിൽ താഴെ ജലനിരപ്പ് രേഖപ്പെടുത്താറുള്ള പട്ടാഴിയിൽ കഴിഞ്ഞദിവസം രേഖപ്പെടുത്തിയത് 3.55 മീറ്ററും.

ആളുകൾ കുളിക്കാനിറങ്ങുന്ന ടി.ബി.ജങ്ഷനിലെ സ്നാനഘട്ടത്തിലും മറ്റും വെള്ളം നിറഞ്ഞുകഴിഞ്ഞു. ഇവിടെ കുളിക്കാൻ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം.

പശ്ചിമഘട്ട മലനിരകളിൽനിന്ന് ഉദ്‌ഭവിക്കുന്ന കുളത്തൂപ്പുഴ, ശെന്തുരുണി, കഴുതുരുട്ടി ആറുകൾ സംഗമിച്ചാണ് കല്ലടയാർ രൂപപ്പെടുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *