Your Image Description Your Image Description

മലപ്പുറം : മലപ്പുറം ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേക്കായി ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുത്തിരുന്ന 16 വില്ലേജുകളുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കി നിയമപ്രകാരമുള്ള പരസ്യം പ്രസിദ്ധീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

രേഖകള്‍ അന്തിമമാക്കി കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഏറനാട് താലൂക്കിലെ മലപ്പുറം, തിരൂര്‍ താലൂക്കിലെ കുറുമ്പത്തൂര്‍, മാറാക്കര, നടുവട്ടം, പെരുമണ്ണ, പൊന്‍മുണ്ടം, അനന്താവൂര്‍, ചെറിയമുണ്ടം, വെട്ടം, തലക്കാട്, തിരുന്നാവായ, മംഗലം, പൊന്നാനി താലൂക്കിലെ പൊന്നാനി നഗരം, പെരുമ്പടപ്പ്, വെളിയങ്കോട്, നന്നമുക്ക് എന്നീ വില്ലേജുകളിലെ ഫീല്‍ഡ് സര്‍വേയാണ് പൂര്‍ത്തിയായിട്ടുള്ളത്.

ഈ വില്ലേജുകളിലെ റിക്കാഡുകള്‍ പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഇനിയും ഉറപ്പു വരുത്തിയിട്ടില്ലാത്ത ഭൂ ഉടമകള്‍ക്ക് അതത് വില്ലേജുകളില്‍ സജ്ജീകരിച്ചിട്ടുള്ള ക്യാമ്പ് ഓഫീസുകളിലെത്തി തങ്ങളുടെ ഭൂമി ഡിജിറ്റല്‍ സര്‍വെ രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം. ആക്ഷേപങ്ങളുണ്ടെങ്കില്‍ ഒക്ടോബര്‍ 30 വരെ പരാതി നല്‍കാനും അവസരമുണ്ട്.

ഭാവിയിലുണ്ടാകാവുന്ന പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിന് എല്ലാ ഭൂ ഉടമകളും തങ്ങളുടെ ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേ രേഖകള്‍ പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *